പാമ്പാടി സ്വദേശിയും അഡീഷണൽ ചീഫ് സെക്രട്ടറിയും കോട്ടയം ജില്ലാ കളക്‌ടറുമായിരുന്നപുല്ലുക്കോട്ടയിൽ പി.എച്ച് കുര്യൻ സംസ്കാരം ശനിയാഴ്ച്ച





 സൗത്ത് പാമ്പാടി : അഡീഷണൽ ചീഫ് സെക്രട്ടറിയും കോട്ടയം ജില്ലാ കളക്‌ടറുമായിരുന്ന
പുല്ലുക്കോട്ടയിൽ പി.എച്ച് കുര്യൻ (കൊച്ചുമോൻ - 67) നിര്യാതനായി. കേന്ദ്ര ഗവൺമെൻ്റിൻ്റെ സംസ്ഥാന പരിസ്ഥിതി ആഘാത നിർണ്ണയ സമിതി (SLEIA) ചെയർമാൻ ആണ്. ഭാര്യ ഉഷ കുര്യൻ തിരുവല്ല തടിയൂർ താഴത്തേക്കുറ്റ് കുടുംബാംഗമാണ്. മക്കൾ ഗോഡ്‌ലി ഹാബേൽ കുര്യൻ (സീനിയർ പ്ലാനിംഗ് മാനേജർ, അൽ ഫുട്ടൈം ഓട്ടോമോട്ടീവ് ദുബായ്), ഡോ. ഹെൻറി കുര്യൻ (ഓർത്തോ ഫിസിഷ്യൻ, ശ്രീ ഗോകുലം മെഡിക്കൽ കോളേജ്, തിരുവനന്തപുരം) മരുമക്കൾ ആലുവ ചേലാട് തക്കിരിക്കൽ സ്നേഹ അനിൽ (സീനിയർ ബിസിനസ് അനലിസ്റ്റ്, ദുബായ്), കൊട്ടാരക്കര- മൈലം വയലിൽ ഡോ. ജോമി ജേക്കബ് (പീഡിയാക്ട്രീഷ്യൻ, ശ്രീ ഗോകുലം മെഡിക്കൽ കോളേജ്- തിരുവനന്തപുരം).

പരേതൻ യു.ഡി.എഫ്, എൽ.ഡി.എഫ് ഭരണകാലങ്ങളിലായി കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി ചെയർമാൻ, റവന്യു, ഐ.ടി, ഡിസൈൻ & ട്രേഡ് മാർക്ക് പ്രിൻസിപ്പൽ സെക്രട്ടറി, പേറ്റന്റ് കൺട്രോ ളർ, കെ.എസ്.ഐ.ഡി.സി-എം.ഡി, കിൻഫ്രാ ചെയർമാൻ, ലേബർ കമ്മീഷണർ, ശാസ്ത്ര സാങ്കേതിക വകുപ്പ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. രാജഗിരി ആശുപത്രി ഉപദേശക സമിതി അംഗവും സൗത്ത് പാമ്പാടി ജൂണിയർ ബസേലിയോസ് സ്‌കൂൾ ഉപദേശക സമിതി ചെയർമാനുമാണ്. 1959 ജനുവരി 20 ന് ആണ് ജനനനം. 1986 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. കോട്ടയം സി.എം.എസ് കോളേ ജിലായിരുന്നു ഓർഗാനിക് കെമസ്ട്രിയിൽ ഉപരിപഠനം. ബാഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ മൂന്ന് വർഷത്തെ ഗവേഷണം പൂർത്തിയാകുമ്പോൾ ആദ്യം ഐ.ആർ.എസ് ലഭിച്ചു. പരിശീലനത്തിൽ ഏർപ്പെ ട്ടുകൊണ്ടിരിക്കെയാണ് 1986 ൽ ഐ.എ.എസ് ലഭിച്ചത്.

സൗത്ത് പാമ്പാടിയിലെ സാധാരണ കർഷക കുടുംബത്തിലാണ് ജനനം. ജീവിത പ്രാരാബ്‌ധങ്ങളോട് പടവെട്ടി ഐ.എ.എസിൽ എത്തിയ കുര്യൻ താഴെതട്ടിലേക്കിറങ്ങി കാര്യങ്ങൾ പഠിച്ച് ഭരണ നിർവ്വഹണം നട ത്തിയിരുന്ന ഉദ്യോഗസ്ഥനാണ്.

ആക്ഷേപങ്ങൾക്കിട നൽകാത്തവിധം സത്യസന്ധതയോടെയും വിശ്വസ്‌തതയോടെയും ജോലി ചെയ്യുന്ന കഠിനാധ്വാനിയായിരുന്നതിനാൽ ഇടത് വലത് മന്ത്രിസഭകളുടെ കാലത്തും അദ്ദേഹം നിർണ്ണായക പദവികളിലായിരുന്നു.

കേരള റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയുടെ നിയമാവലി ഉണ്ടാക്കുന്നതിന് നേതൃത്വം നൽകിയത് പ്രഥമ ചെയർമാനായിരുന്ന പി.എച്ച്. കുര്യനാണ്. ഇൻഡ്യയുടെ കൺട്രോളർ ജനറൽ ഓഫ് പേറ്റൻ്റ്സ്, ട്രേഡ് മാർക്ക് & കോപ്പി റൈറ്ററായിരുന്നപ്പോൾ രണ്ടു ദശാബ്ദങ്ങൾക്ക് മുൻപ് രണ്ടു ലക്ഷത്തി എൺപതിനായിരം രൂപ വില വാങ്ങിയിരുന്ന അർബുദ ചികിത്സാ രംഗത്ത് അന്ന് വിപണയിൽ ലഭ്യമായിരുന്ന ഏക മരുന്നു വിത രണ ഭീമനെ തളക്കുവാൻ സ്വാധീനങ്ങൾക്ക് വഴങ്ങാതെ തങ്ങൾ 8000 രൂപയ്ക്ക് ഇതേ ഗുണനിലവാരമുള്ള മരുന്ന് ഉല്‌പാദിപ്പിച്ചു നല്‌കാം എന്ന് പറഞ്ഞ ഇൻഡ്യൻ കമ്പനിക്ക് രാജ്യത്ത് ആദ്യമായി നിർബന്ധിത ലൈസൻസ് നല്കിയതാണ് ഇൻഡ്യൻ ജനത പി.എച്ച് കുര്യനെ ഓർത്തിരിക്കേണ്ട പ്രധാന കാര്യം.

രക്തത്തിലുണ്ടായിരുന്ന കൃഷി താല്‌പര്യം മൂലം സർവ്വീസിൽ നിന്ന് വിരമിച്ചതിന് ശേഷം ജന്മദേശമായ സൗത്ത് പാമ്പാടി കുറ്റിക്കലെ കൃഷിയിടത്തിൽ അദ്ദേഹം വ്യാപകമായി കൃഷി ചെയ്‌തിരുന്നു. കൊറോണ കാലത്ത് തന്റെ കൃഷി ഇടത്തിലെ കപ്പ ഉൾപ്പെടെ ഉള്ള മുഴുവൻ ഉല്‌പന്നങ്ങളും സൗജന്യമായി അദ്ദേഹം കൂടി ചേർന്ന് പറിച്ച് കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് നല്‌കിയിരുന്നു. നാട്ടിലെത്തിയാൽ തൻ്റെ സുഹൃത്തുക്കളെയും സഹപാഠികളെയും അയൽക്കാരെയും സന്ദർശിക്കുക, പ്രയാസം അനുഭവിക്കുന്നവരെ അറിഞ്ഞ് സഹായിക്കുക, തലക്കനം കൂടാതെ എല്ലാവരോടും ഇടപെടുക എന്നിവ മൂലം നാട്ടുകാർക്ക് ഏറെ പ്രിയങ്കരനായിരുന്നു 'കൊച്ചുമോൻ' എന്ന് പാമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഏറ്റവും അടുത്ത അയൽവാസിയുമായ അഡ്വ. സിജു കെ.ഐസക്ക്.
മൃതദേഹം വെള്ളിയാഴ്ച്ച രാവിലെ 7.30 ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്നും മുട്ടടയി ലുള്ള വസതിയിൽ എത്തിക്കും. 2 മണി വരെ തിരുവനന്തപുരത്തെ വസതിയിൽ പൊതുദർശനം. സൗത്ത് പാമ്പാടി കുറ്റിക്കലുള്ള പുല്ലുക്കോട്ടയിൽ ഭവനത്തിൽ വെള്ളിയാഴ്ച്ച വൈകുന്നേരം 6 മണിയോടുകൂടി മൃതദേഹം എത്തിക്കും. ശനിയാഴ്ച്ച 11.30 ന് ഭവനത്തിലെ ശുശ്രൂഷകൾ ആരംഭിക്കും. 12.15 ന് സൗത്ത് പാമ്പാടി സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ മൃതദേഹം എത്തിക്കും. 1 പി.എം ന് കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹനോർ മാർ ദിയസ്കോറോസിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ പള്ളിയിൽ സംസ്ക്‌കാര ശുശ്രൂഷകൾ ആരംഭിക്കും.

കുറ്റിക്കൽ ബാങ്കുകവലയിൽ നിന്നും പി.എച്ച്.കുര്യൻ്റെ ഭവനത്തിലേക്ക് വൺവേ സൗകര്യമായിരിക്കും. ചെറുവള്ളിക്കാവ് ദേവീക്ഷേത്രം, കുറ്റിക്കൽ സെൻ്റ് തോമസ് ഹൈസ്‌കൂൾ, സെൻ്റ് തോമസ് ഗവ.എൽ.പി.സ്കൂ‌ൾ, ജൂണിയർ ബസേലിയോസ് സ്‌കൂൾ മൈതാനങ്ങളിൽ പാർക്കിംഗ് സൗകര്യവും അവിടെ നിന്നും ഭവനത്തിലേക്ക് വാഹന സൗകര്യവും ഉണ്ടാകും. പള്ളി മൈതാനത്ത് വി.ഐ.പികളുടെയും, പുരോഹിതരുടെയും വാഹനങ്ങൾക്ക് മാത്രമായിരിക്കും പാർക്കിംഗ് സൗകര്യം.
Previous Post Next Post