കൊച്ചിയിലെ പണയത്തട്ടിപ്പ്..ഹാൾമാർക്ക് മുദ്ര പതിച്ച മുക്കുപണ്ടങ്ങൾ പണയം വെച്ച് ഒരു കോടി രൂപയോളം തട്ടിയ പ്രതികൾ പിടിയിൽ


കൊച്ചി: പാലാരിവട്ടത്തെ പ്രമുഖ സ്വകാര്യ പണയ സ്ഥാപനത്തിൽ ഹാൾമാർക്ക് മുദ്ര പതിപ്പിച്ച മുക്കുപണ്ടങ്ങൾ പണയം വച്ച് ഒരു കോടിയോളം രൂപ തട്ടിയെടുത്ത സംഘത്തിലെ പ്രധാനികളെ കൊച്ചി സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. ഈ വർഷം ജൂൺ 13 മുതൽ ജൂലൈ 27 വരെയുള്ള കാലയളവിലായിരുന്നു വൻ തട്ടിപ്പ് നടന്നത്. സംഭവത്തിൽ കണ്ണൂർ ഇരിക്കൂർ സ്വദേശി വിഷ്‌ണു, വയനാട് മൂലംകാവ് സ്വദേശി രാഹുൽ, ഇടുക്കി മണിയാർകുടി സ്വദേശി ലിബിൻ സേവ്യർ (34), തട്ടിപ്പിന്റെ സൂത്രധാരൻ ഇടുക്കി ഉടുമ്പന്നൂർ സ്വദേശി അർഷൽ ഇസ്മായിൽ (32), മുക്കുപണ്ടം നിർമ്മിച്ച കോതമംഗലം പിണ്ടിമന സ്വദേശി ഷിനോജ് (42) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Previous Post Next Post