നബിദിനം: അജ്മാനിൽ പൊതുഅവധി പ്രഖ്യാപിച്ചു.





അജ്‌മാൻ : പ്രവാചകൻ മുഹമ്മദ്
നബിയുടെ ജന്മദിനം പ്രമാണിച്ച് ഈ മാസം 28ന് അജ്‌മാനിലെ സർക്കാർ സ്ഥാപനങ്ങൾക്കും വകുപ്പുകൾക്കും പൊതുഅവധി പ്രഖ്യാപിച്ചു. അജ്മാൻ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സ് ഡിപാർട്ട്മെന്റാണ് അവധി പ്രഖ്യാപിച്ചത്. വാരാന്ത്യ അവധികൾക്ക് ശേഷം 31 നായിരിക്കും സ്ഥാപനങ്ങൾ വീണ്ടും തുറന്ന് പ്രവർത്തിക്കുക.

ഹിജ്റ കലണ്ടറിലെ മൂന്നാം മാസമായ റബീഉൽ അവ്വൽ 12നാണ് ലോകത്തെങ്ങുമുള്ള മുസ്ല‌ിങ്ങൾ നബിദിനമായി ആചരിക്കുന്നത്. നബിദിനം പ്രമാണിച്ച് രാജ്യത്തെ പൊതു, സ്വകാര്യ മേഖലകൾക്ക് നേരത്തെ തന്നെ 28ന് യുഎഇ പൊതുഅവധി സ്ഥിരീകരിച്ചിരുന്നു. ശനി, ഞായർ ദിവസങ്ങളിലെ സാധാരണ അവധികൾ കൂടി ചേരുന്നതോടെ രാജ്യത്തെ മിക്ക ജീവനക്കാർക്കും തുടർച്ചയായ മൂന്ന് ദിവസത്തെ ദീർഘിച്ച അവധി ലഭിക്കും. വ്യാഴാഴ്ച്‌ച വരെ മാത്രം പ്രവൃത്തിദിനമുള്ള ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് നേരത്തെ തന്നെ വെള്ളിയാഴ്ച വാരാന്ത്യ അവധിയാണ്.
أحدث أقدم