പാമ്പാടി • പെയ്ന്റിങ് തൊഴിലാളി കാൽ വഴുതി വീണു മരിച്ചു. പാമ്പാടി വട്ടമലപ്പടി കുളത്തുംകുഴിയിൽ കെ കെ നസീർ (56)ആണ് മരിച്ചത് ഇന്ന് . ( വെള്ളി) ഉച്ചയ്ക്ക് 12.10ഓടെയാണ് അപകടം. വട്ടമലപ്പടിയിലെ സ്വകാര്യ കെട്ടിടത്തിൽ പെയിൻ്റിംഗ് ജോലിക്കായി മിഷ്യൻ ഉപയോഗിച്ചു കഴുകുന്നതിനിടയിലായിരുന്നു അപകടം. വീതി കുറഞ്ഞ ഷെയ്‌ഡിൽ നിന്നും കാൽ വഴുതി ക്രോസ് റോഡ്സ് സ്‌കൂളിലേക്കുള്ള ടാർ റോഡിലേക്ക് തലയടിച്ചു വീഴുകയായിരുന്നുവെന്ന് ദ്യക്‌സാക്ഷികൾ പറഞ്ഞു 25 അടി താഴ്‌ചയിലേക്കാണ് വീണത്. വീഴ്‌ചയിൽ ഗുരുതരമായി പരുക്കറ്റ നസീറിനെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്‌റ്റുമാർട്ടത്തിന് ശേഷം നാളെ പാമ്പാടി മസ്‌ജിദ് മുബാറക്കിലെ ഖബർസ്‌ഥാനിൽ കബറടക്കും.
കാഞ്ഞിരപ്പള്ളി പുതുപ്പറമ്പിൽ കുടുംബാംഗമായ ഷിബിനയാണ് ഭാര്യ. മക്കൾ: ഫാത്തിമ (നഴ്‌സിങ് വിദ്യാർഥിനി, മംഗലാപുരം), നജിയ ഫാത്തിമ, നൂറ ഫാത്തിമ (പ്ലസ് വിദ്യാർഥിനി, ളാക്കാട്ടൂർ എംജിഎം ഹയർസെക്കൻഡറി സ്‌കൂൾ), പാമ്പാടിയിലെ ജീവകാരുണ്യ പ്രവർത്തകനായിരുന്ന പരേതനായ നിസാർ പാമ്പാടിയുടെ സഹോദരനാണ്