സുഹൃത്തുക്കൾക്കൊപ്പം യാത്ര പോയി... യുവാവിനെ കാണാതായിട്ട് ഒരുമാസം...




മണ്ണാർക്കാട് : കൊടേക്കനാലിൽ കൂട്ടുകാർക്കൊപ്പം ഉല്ലാസയാത്ര പോയ ശേഷം കാണാതായ മണ്ണാർക്കാട് തച്ചമ്പാറ സ്വദേശിയായ ചെറുപ്പക്കാരനെ ഒരു മാസം പിന്നിട്ടിട്ടും കണ്ടെത്താൻ സാധിച്ചില്ല. ഒരു സാധാരണ നിർധന കുടുംബത്തിന്റെ ഏക ആശ്വാസവും അത്താണിയുമായ യുവാവാണ് യാത്രയ്ക്കിടെ പെട്ടെന്ന് കാണാമറയത്തായത്.യുവാവിനെ കണ്ടെത്തുന്നതിനായി കുടുംബത്തോടൊപ്പം നാട്ടുകാരും കൊടേക്കനാലിലേക്ക് പോയിട്ടുണ്ട്.

എന്നാൽ സംഭവത്തിൽ തമിഴ്നാട് പോലീസിന്റെ ഭാഗത്തുനിന്നുള്ള തെരച്ചിൽ ഊർജിതമല്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന ആക്ഷേപം ശക്തമാകുന്നതിനിടെ, പ്രദേശവാസികൾ ചേർന്ന് രൂപീകരിച്ച ആക്ഷൻ കൗൺസിൽ പ്രതിനിധികളുമായി മാധ്യമപ്രവർത്തകൻ ആദിത്യൻ ഓമനക്കുട്ടൻ സംസാരിച്ചു. യുവാവിനെ കണ്ടെത്താൻ കൂടുതൽ ശക്തമായ തെരച്ചിൽ നടത്തണമെന്നാണ് കുടുംബത്തിന്റെയും ആക്ഷൻ കൗൺസിലിന്റെയും ആവശ്യം.
أحدث أقدم