
സംസ്ഥാനത്ത് കനത്ത മഴയിലും ഉരുൾപൊട്ടലിലും ഏഴ് മരണം. കൂടരഞ്ഞിയിൽ ഉരുൾപൊട്ടലുണ്ടായി. ആളുകളെ മാറ്റിപാർപ്പിച്ചു തുടങ്ങി. ചെളിവെള്ളം കുത്തിയൊലിച്ചെത്തുകയായിരുന്നു. കോട്ടയം ജില്ലയിൽ മൂന്നും, ഇടുക്കി, മലപ്പുറം ജില്ലകളിൽ രണ്ട് പേരുമാണ് മരിച്ചത്. മരിച്ചവരിൽ മൂന്ന് പേർ കുട്ടികളാണ്. പൂഞ്ഞാറിൽ ഉരുൾപൊട്ടലിൽ അമ്മയ്ക്കും മകനുമാണ് ജീവൻ നഷ്ടമായത്. റജിന മകൻ ജോസഫിൻ എന്നിവരാണ് മരിച്ചത്. വാകത്താനം ചക്കൻ ചിറയിൽ വെള്ളക്കെട്ടിൽ വീണ് 11 വയസ്സുകാരനും മരിച്ചു. ഇടുക്കി അടൂർ മലയിലുണ്ടായ ഉരുൾപ്പൊട്ടലിൽ സുമതിയും വാഗമണ്ണിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് പ്രഭാകരൻ നായരുമാണ് മരിച്ചത്.
വണ്ടൂർ തിരുവാലിയിൽ രണ്ടര വയസുകാരനും കൊണ്ടോട്ടിയിൽ നാല് വയസുകാരനും ഒഴുക്കിൽപ്പെട്ട് മരിച്ചു. സംസ്ഥാനത്ത് ഇന്ന് ഒൻപത് ജില്ലകളിൽ റെഡ് അലേർട്ടാണ്. ബാക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ടും തുടരുന്നു. സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നാളെ നടത്താനിരുന്ന (സ്റ്റേറ്റ് എലിജിബിലിറ്റി പരീക്ഷ) സെറ്റ് പരീക്ഷ മാറ്റിവെച്ചു. കാലാവസ്ഥാ മുന്നറിയിപ്പുകളുടെയും വിവിധ ജില്ലകളിൽ പ്രഖ്യാപിച്ച ജാഗ്രതാ നിർദേശങ്ങളുടെയും പശ്ചാത്തലത്തിലാണ് നടപടി. പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും.കനത്ത മഴയിൽ എറണാകുളം ആലുവ ശിവക്ഷേത്രം മുങ്ങി. ക്ഷേത്രവും മണപ്പുറവും പൂർണമായി വെള്ളത്തിലായ നിലയിലാണ്. കോഴിക്കോട് കുന്ദമംഗലം പഞ്ചായത്തിലെ പൈങ്ങോട്ടുപുറം