നെയ്യാർ അണക്കെട്ടിലെ ഷട്ടറുകൾ ഇന്ന് മൂന്നാമതും ഉയർത്തി


നെയ്യാർ അണക്കെട്ടിലെ ഷട്ടറുകൾ ഇന്ന് മൂന്നാമതും 20 സെൻ്റീമീറ്റർ വീതം ഉയർത്തി. അണക്കെട്ടിലെ പരമാവധി ജലനിരപ്പായ 84.750 മീറ്ററിൽ തന്നെ ജലനിരപ്പ് തുടരുന്നതിനാലാണ് വൈകുന്നേരത്തോടെ വീണ്ടും ഷട്ടറുകൾ ഉയർത്തിയത്. ഇന്ന് പുലർച്ചെ 20 സെൻറീമീറ്റർ വീതം നാല് ഷട്ടറുകളും ഉയർത്തിയിരുന്നു. ഇതിനുശേഷം രാവിലെ 11 മണിയോടെ നാല് ഷട്ടറുകളും 20 സെൻ്റീമീറ്റർ വീതം ഉയർത്തി 40 സെൻ്റീമീറ്റർ ആക്കിയിരുന്നു. നെയ്യാർ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തുള്ള നീരൊഴുക്ക് ശക്തമാണ്. നെയ്യാറിന്റെ കരകളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.

Previous Post Next Post