24കാരനെ ഉരുളെടുത്തത് പരിക്കേറ്റ് വിശ്രമത്തിലിരിക്കെ, മകനൊപ്പം അമ്മയും യാത്രയായി


സംസ്ഥാനത്ത് മഴക്കെടുതി അതിരൂക്ഷം. ഇതുവരെ ആറ് മരണമാണ് സ്ഥിരീകരിച്ചത്. പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ 24കാരനായ ജോസഫിൻ ജോണി മരിച്ചത് അപകടത്തിൽ കാലിന് പരിക്കേറ്റ് വീട്ടിൽ കഴിയുന്നതിന് ഇടയിലാണ്. വിശ്രമത്തിലിരിക്കവേയാണ് ജോസഫിനെ ഉരുളെടുത്തത്. അപകടത്തിൽ ജോസഫിന്റെ മാതാവ് റെജീനയും മരിച്ചിരുന്നു. സംഭവസമയം പിതാവ് എം ജെ ജോണി അടുത്ത വീട്ടിലായിരുന്നതിനാൽ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. പെൺമക്കളായ ജോമിറ്റും സോമിറ്റും വീട്ടിലുണ്ടായിരുന്നില്ല.

ചൂണ്ടച്ചേരി എഞ്ചിനീയറിങ് കോളേജ് കാന്റീൻ ജീവനക്കാരനാണ് ജോസഫിൻ ജോണി. കഴിഞ്ഞ മാസമാണ് ഈരാറ്റുപേട്ടയിൽ വെച്ചുണ്ടായ അപകടത്തിൽ കാലിന് പരിക്കേറ്റത്. റെജീന പയ്യാനിത്തോട്ടം ഹോളിസ്പിരിറ്റ് സ്‌കൂളിലെ ജീവനക്കാരിയാണ്. ഇടമല ഭാഗത്ത് നിന്ന് വന്ന ഉരുളാണ് അമ്മയുടേയും മകന്റെയും ജീവൻ കവർന്നത്

Previous Post Next Post