അച്ഛനെ മകൻ തവികൊണ്ട് തലയ്ക്കടിച്ചുകൊന്നു


കുടുംബത്തിനുള്ളിലുണ്ടായ വാക്കുതർക്കത്തിനൊടുവിൽ മകൻ ചോറുവിളമ്പുന്ന തവികൊണ്ട് അച്ഛനെ തലയ്ക്കടിച്ചുകൊന്നു. തിരൂർ തെക്കനന്നാരയിലെ കുഴിപ്പയിൽ 65-കാരനായ വേലായുധൻ ആണ് മരിച്ചത്. സംഭവത്തിൽ മകൻ ഉണ്ണികൃഷ്ണനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ ഉണ്ണികൃഷ്ണൻ ചോറുവിളമ്പാൻ ഉപയോഗിക്കുന്ന തവികൊണ്ട് വേലായുധന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വേലായുധനെ ആദ്യം തിരൂർ ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോലീസിനോട് കുറ്റം സമ്മതിച്ചതായാണ് വിവരം. തിരൂർ പോലീസ് കേസെടുത്ത് സംഭവത്തിന്റെ എല്ലാ സാഹചര്യങ്ങളും അന്വേഷിച്ചുവരികയാണ്. വേലായുധനും ഉണ്ണികൃഷ്ണനും ടാർപോളിൻ കൊണ്ട് മറച്ച ഷെഡിലായിരുന്നു താമസം

أحدث أقدم