സംസ്ഥാനത്ത് പതിവുപോലെ ഇത്തവണയും ഓണക്കാലത്ത് ബെവ്‌കോയുടെ മദ്യവിൽപന കുതിച്ചുയർന്നു. ഓണക്കാലത്തെ എട്ട് ദിവസങ്ങളിലായി 771.29 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ വിറ്റത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 694.96 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ വിൽപനയിൽ 77 കോടിയിലധികം രൂപയുടെ വർധനവാണുണ്ടായത്. ഉത്രാട നാളിൽ മാത്രം 126.31 കോടി രൂപയുടെ മദ്യവിൽപന നടന്നു. അതേസമയം, തിരുവോണ ദിവസം ബെവ്‌കോ അവധിയായിരുന്നതിനാൽ മദ്യവിൽപന നടന്നില്ല. ഓണക്കാലത്ത് സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇതിന് പിന്നാലെയാണ് എട്ട് ദിവസത്തെ മദ്യവിൽപന കണക്കുകൾ പുറത്തുവന്നത്.
മലയാളിയെ തോൽപ്പിക്കാനാവില്ല മക്കളേ ...സംസ്ഥാനത്ത് പതിവുപോലെ ഇത്തവണയും ഓണക്കാലത്ത് ബെവ്‌കോയുടെ മദ്യവിൽപന കുതിച്ചുയർന്നു. ..
ജോവാൻ മധുമല
0
Tags
Top Stories