തകരാറിലായ മത്സ്യബന്ധന ബോട്ട് കെട്ടിവലിച്ചുകൊണ്ടുവരുന്നതിനിടെ വടം പൊട്ടി കരയിലേക്ക് ഇടിച്ചുകയറി. ശക്തമായ തിരമാലയിൽ ദിശതെറ്റിയ ബോട്ട് പാറയിലും മണൽത്തിട്ടയിലും ഇടിച്ചുനിൽക്കുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന സ്രാങ്കും 12 തൊഴിലാളികളും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. എന്നാൽ മണ്ണിൽ പുതഞ്ഞ ബോട്ട് നീക്കം ചെയ്യാനുള്ള നടപടികൾ ഇതുവരെ ആരംഭിച്ചിട്ടില്ല
മറൈൻ എൻഫോഴ്സ്മെന്റ് കെട്ടിവലിച്ച മത്സ്യബന്ധന ബോട്ടിന്റെ വടം പൊട്ടി; തിരമാലയിൽ കരയിലേക്ക്…
Deepak Toms
0
Tags
Top Stories