
ക്രൗഡ് ഫണ്ടിങ് കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ സഹോദരൻ അജയ് ആയങ്കിയെ ജാമ്യത്തിലെടുക്കാൻ എത്തിയത് ഗുണ്ടാ നേതാവ്. നടക്കാവ് സ്റ്റേഷനിലാണ് ക്വട്ടേഷൻ സംഘാംഗം എത്തിയത്. ഗുണ്ടയായ ഇയാൾക്കെതിരെയുള്ള കേസുകൾ കൂടി പൊലീസ് പരിശോധിക്കുകയാണ്. അതിനുശേഷമെ അജയ് ആയങ്കിയുടെ ജാമ്യാപേക്ഷ പൊലീസ് പരിഗണിക്കുകയുള്ളൂ. തുടർന്ന് അജയ് ആയങ്കിയെ ഇപ്പോൾ ജാമ്യത്തിലിറക്കാൻ മുതിർന്ന സഹോദരൻ അഖിൽ ആയങ്കിയാണ് നടക്കാവ് റോഡ് സ്‌റ്റേഷനിൽ എത്തിയത്.
അർജുൻ ആയങ്കിക്ക് വേണ്ടിയുള്ള ക്രൗഡ് ഫണ്ടിങ് നടത്തിയതിനാണ് സഹോദരൻ അജയ് ആയങ്കിയെ പൊലീസ് പിടികൂടിയത്. നിയമനടപടികൾക്കായി ഈ പണം ഒരു സുഹൃത്തിന് കൈമാറിയെന്നും അജയ് മൊഴി നൽകിയിരുന്നു.കോഴിക്കോട് നടക്കാവ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മുൻകരുതലിന്റെ ഭാഗമായിട്ടായിരുന്നു അറസ്റ്റ്.