പത്മരാജന് ജാമ്യം ലഭിച്ചത് യുഡിഎഫ് സര്‍ക്കാര്‍ ഒത്തുകളിയില്‍….കെ കെ രാഗേഷ്


        
 

പാലത്തായിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവായ അധ്യാപകന്‍ പത്മരാജന് ജാമ്യം ലഭിച്ചത് യുഡിഎഫ് സര്‍ക്കാര്‍ ഒത്തുകളിയുടെ ഭാഗമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കാലത്ത് പൊലീസ് കുറ്റമറ്റ രീതിയില്‍ അന്വേഷിച്ച് തെളിവുകള്‍ സഹിതം കോടതിയില്‍ സമര്‍പ്പിച്ചതിനാല്‍ പ്രതിക്ക് കടുത്തശിക്ഷതന്നെ കോടതി നല്‍കിയതായിരുന്നു. എന്നിട്ടും ഇപ്പോള്‍ ഭരണമാറ്റമുണ്ടായി, യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ് മാസങ്ങള്‍ക്കുള്ളിലാണ് ആര്‍എസ്എസ് നേതാവായ പ്രതിക്ക് പ്രോസിക്യൂഷന്റെ ഒത്തുകളിയിലൂടെ ജാമ്യം ലഭിച്ചിരിക്കുന്നത് – അദ്ദേഹം ചൂണ്ടിക്കാട്ടി

أحدث أقدم