യുവാവിനെ കാണാനില്ലെന്ന് പരാതി. മലപ്പുറം താനൂർ സ്വദേശി ഇംതിയാസിനെയാണ് കാണാതായത്. നഴ്‌സിങ് പഠനം പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റ് വാങ്ങാൻ ബെംഗളൂരുവിൽ പോയതാണ്. കഴിഞ്ഞ ഏഴിന് ബെംഗളൂരുവിൽ എത്തിയ ഉടൻ വീട്ടുകാരെ ബന്ധപ്പെട്ടിരുന്നു.
പിന്നീട് യാതൊരു വിവരവുമില്ല. സംഭവത്തിൽ താനൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.