
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിൽ വളപ്പിൽ ജയിൽ ഉദ്യോഗസ്ഥർ ഏറ്റുമുട്ടി. ഇന്നലെ രാത്രിയാണ് ഡിജെ പാർട്ടിക്കിടെ ഉദ്യോഗസ്ഥർ തമ്മലടിച്ചത്. ജയിൽ സബോഡിനേറ്റ് ഓഫീസേഴ്സ് അസോസിയേഷനാണ് ഓണപരിപാടി സംഘടിപ്പിച്ചത്. ഇതിനിടെ സ്ഥലമാറ്റവുമായി ബന്ധപ്പെട്ട് തർക്കവും കൈയാങ്കളിയും നടന്നു. ഇതിനിടെ ശ്രീജിത്തെന്ന ഉദ്യോഗസ്ഥന് കണ്ണിന് പരിക്കേറ്റു. ശ്രീജിത്ത് ആശുപത്രിയിൽ ചികിത്സ തേടി. പക്ഷെ ആരും പൊലിസിൽ പരാതി നൽകിയിട്ടില്ലെന്ന് പൂജപ്പുര പൊലീസ് പറഞ്ഞു