കോട്ടയം ഈരാറ്റുപേട്ട പയ്യാനിത്തോട്ടത്ത് ഉരുള്‍പൊട്ടലില്‍ കാണാതായ റജീനയുടെ മൃതദേഹം കണ്ടെത്തി: അമ്മയും മകനും ദുരന്തത്തിൽ മരണപ്പെട്ടു: സംസ്ഥാനത്ത് മഴയിൽ മരണം നാലായി



കോട്ടയം: ഈരാറ്റുപേട്ട പയ്യാനിത്തോട്ടത്ത് ഉരുള്‍പൊട്ടലില്‍ കാണാതായ റജീനയുടെ മൃതദേഹം കണ്ടെത്തി.

ഇവിടെ വീടിനു മുകളിലേക്ക് മണ്ണ് ഇടിഞ്ഞ് വീഴുകയായിരുന്നു.

അപകടത്തില്‍പെട്ട ഇവരുടെ മകന്റെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. മണ്ണിടിച്ചിലില്‍ വീട് പൂര്‍ണമായും തകര്‍ന്നു.

ഉരുള്‍പൊട്ടല്‍ സമയത്ത് റെജീനയും മകനും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് മണ്ണിനടിയില്‍ നിന്ന് ജോസഫിന്റെ മൃതദേഹം കണ്ടെത്തിയത്.

ഇതോടെ സംസ്ഥാനത്ത് കാലവർഷ കെടുതിയിൽ മരണം നാലായി.

അതേസമയം കോട്ടയത്ത് കനത്ത മഴ തുടരുകയാണ്. ശക്തമായ മഴ സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷല്‍ ക്ലാസുകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്.

أحدث أقدم