കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന നേതാക്കൾ കോട്ടയം ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചു



 കോട്ടയം ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളായ  ഈരാറ്റുപേട്ട പാലാ  പനയ്ക്കപാലം പടിഞ്ഞാറ് മേഖലയിലെ ഇല്ലിക്കൽ ചെങ്ങളം  തിരുവാർപ്പ് തുടങ്ങിയ ഇടങ്ങളിലെല്ലാം സംസ്ഥാന നേതാക്കളായ കണ്ണൂർ ജില്ലാ പ്രസിഡണ്ട്  ശ്രീ ദേവസ്യ മേച്ചേരി തൃശ്ശൂർ ജില്ലാ പ്രസിഡണ്ട്  അബ്ദുൾ ഹമീദ് കാസർഗോഡ് ജില്ലാ പ്രസിഡണ്ട് അഹമ്മദ് ഷെറീഫ് കോട്ടയം ജില്ലാ പ്രസിഡണ്ട് എം കെ തോമസുകുട്ടി  എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ ഭാരവാഹികൾ അടക്കമുള്ളവരുടെ സംഘം  നാശനഷ്ടം സംഭവിച്ച വ്യാപാര സ്ഥാപനങ്ങൾ സന്ദർശിക്കുകയും  നഷ്ടം വിലയിരുത്തുകയും കൂടാതെ 
 സാമ്പത്തിക സഹായ വാഗ്ദാനങ്ങളും ചെയ്തു 
 ഓണ കച്ചവടം മുന്നിൽക്കണ്ട്  പലിശയ്ക്ക് പണം എടുത്തു  കോടിക്കണക്കിന് രൂപയുടെ സാധനങ്ങൾ സ്റ്റോക്ക് ചെയ്തിരുന്നത് ഈ വെള്ളപ്പൊക്കത്തിൽ പൂർണമായും നഷ്ടപ്പെട്ടെന്നും വെള്ളപ്പൊക്കത്തിൽ തകർന്നുപോയ ചെറുകിട വ്യാപാരികളെ സർക്കാർ സാമ്പത്തികമായി  സഹായിക്കണമെന്നും  അവരെ കൈപിടിച്ച് പഴയ ജീവിതത്തിലേക്ക് കൊണ്ടു വരാൻ പൊതുസമൂഹം ഒന്നാകെ പരിശ്രമിക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ  സീനിയർ നേതാവും കണ്ണൂർ ജില്ലാ പ്രസിഡണ്ടുമായ ശ്രീ ദേവസ്യ മേച്ചേരി പറഞ്ഞു
Previous Post Next Post