'
കോട്ടയം തിരുവഞ്ചൂരിൽ പ്രഭാത സവാരിക്കിറങ്ങിയപ്പോൾ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു; രണ്ടു ദിവസമായി വെൻ്റിലേറ്ററിൽ ചികിത്സയിലായിരുന്നു
തിരുവഞ്ചൂർ: പ്രഭാത സവാരിക്കിറങ്ങിയപ്പോൾ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ. തിരുവഞ്ചൂർ സ്വദേശി അനിലിൻ്റെ ഭാര്യ ദീപ (50)യാണ് മരിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 20ന് പുലർച്ചെയായിരുന്നു സംഭവം.
പ്രഭാത സവാരിയ്ക്ക് ഇറങ്ങിയ ദീപയെ പിന്നിൽ നിന്നും എത്തിയ കാർ ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയിടിച്ചു വീണ ദീപയെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ഭൂമിശാസ്ത്രപരമായമാപ്പുകൾ പരിശോധിക്കൽ
കഴിഞ്ഞ രണ്ടു ദിവസത്തോളമായി വെൻ്റിലേറ്ററിൽ ചികിത്സയിലായിരുന്നു. തുടർന്നാണ് ഇന്ന് രാവിലെ മരിച്ചത്. അപകടത്തിന് ശേഷം കാർ നിർത്താതെ പോകുകയായിരുന്നു. പ്രദേശവാസികളാണ് ദീപയെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ മണർകാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.