ഇന്ന് ആകാശത്ത് അപൂർവ വിസ്മയം; രണ്ടു പതിറ്റാണ്ടിനു ശേഷം….


വാനനിരീക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന സമ്പൂർണ സൂര്യഗ്രഹണം ഇന്ന്. ഏകദേശം 20 വർഷത്തിന് ശേഷം യൂറോപ്പിൽ വീണ്ടും ദൃശ്യമാകുന്ന സമ്പൂർണ സൂര്യഗ്രഹണമെന്ന പ്രത്യേകതയാണ് ഇന്നത്തെ ആകാശവിസ്മയത്തിനുള്ളത്. യൂറോപ്പിലുടനീളം ഏകദേശം 1.5 കോടി ആളുകൾക്ക് പ്രതിഭാസം നേരിട്ട് കാണാനാകുമെന്നാണ് കണക്കാക്കുന്നത്.

പകൽസമയത്ത് തന്നെ ആകാശം ഇരുണ്ടുപോകുന്ന അപൂർവ കാഴ്ചയ്ക്കായാണ് വാനനിരീക്ഷകർ കാത്തിരിക്കുന്നത്. സ്പെയിൻ, പോർച്ചുഗൽ, ഐസ്‌ലാൻഡ്, ഗ്രീൻലാൻഡ് എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിലാണ് സമ്പൂർണ സൂര്യഗ്രഹണം ദൃശ്യമാകുക. എന്നാൽ ഇന്ത്യയിൽ ഈ പ്രതിഭാസം നേരിട്ട് കാണാനാകില്ല.

സമയമേഖലകളിലെ വ്യത്യാസം കാരണം ഇന്ത്യൻ സമയം അനുസരിച്ച് ഓഗസ്റ്റ് 12 രാത്രി 9.45 മുതൽ ഓഗസ്റ്റ് 13 പുലർച്ചെ 2.15 വരെയാണ് ഗ്രഹണത്തിന്റെ വിവിധ ഘട്ടങ്ങൾ നടക്കുക. ഈ സമയത്ത് ഇന്ത്യയിൽ രാത്രിയായതിനാലാണ് രാജ്യത്ത് നിന്ന് സൂര്യഗ്രഹണം നേരിട്ട് കാണാൻ കഴിയാത്തത്.ഗ്രഹണപാതയിൽ ഉൾപ്പെടാത്തവർക്ക് വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലെ ലൈവ് സംപ്രേക്ഷണങ്ങളിലൂടെ അപൂർവ പ്രതിഭാസം കാണാനാകും

Previous Post Next Post