പതിനാലുകാരി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു


ചിറ്റൂരിൽ പതിനാലുകാരി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. ചിറ്റൂർ വണ്ണാമട എൻ.ജി. കോളനിയിൽ ഉണ്ണികൃഷ്ണന്റെ മകൾ അശ്വിനി (14) ആണ് മരിച്ചത്. ചിറ്റൂർ ഗവൺമെന്റ് വിക്ടോറിയ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് അശ്വിനിക്ക് പനി തുടങ്ങിയത്. പനി മാറാതെ തുടർന്നതോടെ നടത്തിയ പരിശോധനയിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ തൃശ്ശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ചികിത്സയിൽ തുടരുന്നതിനിടെ ഇന്നു പുലർച്ചെ മൂന്നു മണിയോടെ ആരോഗ്യനില ഗുരുതരമാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ചിത്രയാണ് അമ്മ. സിന്ധു സഹോദരിയാണ്.

Previous Post Next Post