റേഷൻ കടകൾ വഴി സംസ്ഥാന സർക്കാരിൻറെ ഓണക്കിറ്റ് വിതരണം ആരംഭിച്ചെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. മഞ്ഞക്കാർഡ് ഉടമകൾക്കുള്ള കിറ്റ് വിതരണം എവിടെയെങ്കിലും ലഭ്യമല്ലെങ്കിൽ പരിശോധിക്കുമെന്നും പാക്കിങ് കാലതാമസം ഉണ്ടായെങ്കിൽ പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു. 16 ഇനം സാധനങ്ങളാണ് ഓണക്കിറ്റിൽ ഉണ്ടാവുക. സ്പെഷ്യൽ അരി വിതരണം കോഴിക്കോടും, മലപ്പുറത്തും മാത്രമാണ് വിതരണം ചെയ്യാനുള്ളത്. രണ്ട് ജില്ലകളിലും ഉടൻ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.