ഹോർമുസ് നാളെ തുറക്കുമോ?


അന്താരാഷ്ട്ര വാണിജ്യത്തിന് നിർണായകമായ ഹോർമുസ് കടലിടുക്ക് നാളെയോടെ പൂർണമായും തുറന്നുകൊടുക്കാൻ സാധ്യതയെന്ന് അമേരിക്ക. അമേരിക്കയും ഇറാനും തമ്മിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്നും ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ഇതിൽ ഒരു അന്തിമ ധാരണയിൽ എത്താൻ കഴിയുമെന്നാണ് കരുതുന്നതെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസൻ്റ് പ്രതികരിച്ചു.

വ്യാപാര കപ്പലുകൾക്ക് പൂർണമായ യാത്രാസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന രീതിയിലായിരിക്കും പുതിയ ധാരണ എന്ന് ബെസൻ്റ് സൂചിപ്പിച്ചു. കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ഇറാൻ എന്തെങ്കിലും തരത്തിലുള്ള ടോൾ ഈടാക്കുമോ എന്ന ചോദ്യത്തിന്, ‘ഇത് പൂർണമായും സ്വതന്ത്രമായ യാത്രാനുമതി ആയിരിക്കും’ എന്നാണ് അദ്ദേഹം മറുപടി നൽകിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ മേഖലയിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും കപ്പലുകളുടെ ഗതാഗതം പൂർണമായും തടസപ്പെട്ടിരുന്നില്ല. എന്നാലും പുതിയ കരാർ വരുന്നതോടെ നിലവിലെ സംഘർഷാവസ്ഥ മാറി കാര്യങ്ങൾ സാധാരണ നിലയിലേക്ക് എത്തുമെന്നാണ് വിലയിരുത്തൽ

أحدث أقدم