ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ട പ്രധാന അറിയിപ്പാണ് റെയില്‍വേയില്‍ നിന്ന് വരുന്നത്. ടിക്കറ്റ് പരിശോധന കൂടുതല്‍ കര്‍ശനമാക്കാനുള്ള നടപടികളാണ് റെയില്‍വേ സ്വീകരിക്കുന്നത്. യാത്രയ്ക്കിടെ ടിക്കറ്റിനൊപ്പം സാധുവായ ഒറിജിനല്‍ ഫോട്ടോ ഐഡിയും കൈവശം ഉണ്ടായിരിക്കണം. ഐഡി ഹാജരാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് നടപടികള്‍ നേരിടേണ്ടി വന്നേക്കാം. 2026 ഒക്ടോബര്‍ 1 മുതല്‍ 31 വരെയാണ് പ്രത്യേക ടിക്കറ്റ് പരിശോധനാ ക്യാമ്പയിന്‍ നടത്തുന്നത്. ഉത്സവ സീസണില്‍ ട്രെയിനുകളിലെ തിരക്ക് വര്‍ധിക്കാനിടയുള്ളതിനാല്‍ ടിക്കറ്റ് പരിശോധന ശക്തമാക്കുകയാണ് ലക്ഷ്യം.
Railway ticket checking
ക്വാട്ട ടിക്കറ്റുകള്‍ക്കും പ്രത്യേക പരിശോധന
പ്രത്യേക ക്വാട്ടകള്‍ക്ക് കീഴില്‍ ബുക്ക് ചെയ്യുന്ന റിസര്‍വേഷന്‍ ടിക്കറ്റുകളിലും പരിശോധന ശക്തമാക്കും. ചില ക്വാട്ടകളില്‍ യാത്ര ചെയ്യാന്‍ പ്രത്യേക യോഗ്യത ആവശ്യമാണ്. എന്നാല്‍ യോഗ്യതയില്ലാത്തവര്‍ ഇത്തരം ക്വാട്ടകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത്തരം ടിക്കറ്റുകളിലാണ് പരിശോധന കൂടുതല്‍ കര്‍ശനമാക്കുന്നത്. അതിനാല്‍ ക്വാട്ട അടിസ്ഥാനത്തില്‍ ടിക്കറ്റ് എടുത്തവര്‍ യാത്രയ്ക്ക് മുമ്പ് തങ്ങള്‍ ആ ക്വാട്ടയ്ക്ക് യോഗ്യരാണോ എന്ന് ഉറപ്പാക്കുന്നത് നല്ലതാണ്.