ഭിന്നശേഷിക്കാർക്ക് ആശ്വാസം…മോട്ടോർ വാഹന നികുതി ഇളവ് പരിധി 15 ലക്ഷമാക്കി ഉയർത്തി….


        

തിരുവനന്തപുരം: സംസ്ഥാനത്തെ ഭിന്നശേഷിക്കാർക്കുള്ള മോട്ടോർ വാഹന നികുതിയിളവ് പരിധി ഉയർത്തുമെന്ന ബജറ്റ് പ്രഖ്യാപനം യാഥാർത്ഥ്യമാക്കി സർക്കാർ. നികുതിയിളവ് പരിധി ഏഴ് ലക്ഷത്തിൽ നിന്ന് 15 ലക്ഷം രൂപയായി ഉയർന്ന്. കേരള മോട്ടോർ വാഹനനികുതി നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ട് സംസ്ഥാന സർക്കാർ പുതിയ വിജ്ഞാപനം പുറത്തിറക്കി. ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കൂടാതെ, ഇന്നലെ  ചേർന്ന യോഗത്തിൽ തെരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുമെന്നും ബാക്കിയുള്ളവ പരിഹരിക്കാൻ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കി കട്ടപ്പനയിൽ യുഡിഎഫ് സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Previous Post Next Post