
തിരുവനന്തപുരം: സംസ്ഥാനത്തെ മരുന്ന് ക്ഷാമം പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. ഒക്ടോബർ 15ഓടെ പരിഹാരമുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് ചില മരുന്നുകളുടെ കുറവുണ്ട്. അത് വരുത്താനുള്ള നടപടികൾ സ്വീകരിച്ചു. 15 വരെ കാത്തിരിക്കാൻ പറ്റാത്ത അടിയന്തരമായി വാങ്ങേണ്ട മരുന്നുകൾ റെഡി പർച്ചേഴ്‌സിൽ വാങ്ങാൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഡോക്ടർമാരുടെ അഭാവം ഉണ്ടെന്നും ആ പ്രശ്നം പരിഹരിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു. ഡോക്ടർമാരുടെ ശമ്പളം വർധിപ്പിക്കുന്ന കാര്യങ്ങൾ ആലോചിക്കുന്നുണ്ട്.