ഭാര്യയെ ബോധരഹിതയാക്കി ബലാത്സം​ഗംചെയ്തത് 20 വർഷത്തോളം, വീഡിയോ പകർത്തി


രണ്ടുപതിറ്റാണ്ടോളം ഭാര്യയെ മയക്കുമരുന്ന് നൽകി ബലാത്സം​ഗം ചെയ്തതായി സമ്മതിച്ച് ബ്രിട്ടീഷ് പൗരൻ. ഭാര്യയെ ബലാത്സം​ഗം ചെയ്തതടക്കമുള്ള കുറ്റങ്ങൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസിലാണ് 60 വയസ്സ് പ്രായമുള്ള ബ്രിട്ടീഷ് പൗരൻ കുറ്റംസമ്മതിച്ചത്. വിവിധ വകുപ്പുകളിലായി ഏകദേശം 60-ഓളം വകുപ്പുകളാണ് പ്രതിക്കെതിരേ ചുമത്തിയിരുന്നത്. കോടതിയിൽ വിചാരണയ്ക്കിടെ എല്ലാ കുറ്റങ്ങളും പ്രതി സമ്മതിച്ചതായാണ് റിപ്പോർട്ട്.

മാഞ്ചസറ്റർ മിൻഷൾ സ്ട്രീറ്റ് ക്രൗൺ കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. വിചാരണയ്ക്കിടെ നേരത്തേ 15 കുറ്റങ്ങൾ പ്രതി സമ്മതിച്ചിരുന്നു. തിങ്കളാഴ്ച നടന്ന വിചാരണയിലാണ് തനിക്കെതിരേ ചുമത്തിയിരുന്ന ബാക്കി 45 കുറ്റങ്ങളും പ്രതി സമ്മതിച്ചത്. കോടതിയിൽ കുറ്റസമ്മതം നടത്തുമ്പോൾ പ്രതി പൊട്ടിക്കരഞ്ഞതായാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ഈ സമയം കേസിലെ അതിജീവിതയായ പ്രതിയുടെ ഭാര്യയും മറ്റു കുടുംബാം​ഗങ്ങളും കോടതിയിലുണ്ടായിരുന്നു. പ്രതിയുടെ കുറ്റസമ്മതമൊഴി കേട്ട് ഭാര്യയും വികാരധീനയായതായാണ് റിപ്പോർട്ട്.
Previous Post Next Post