ഇന്ത്യൻ വ്യോമാതിർത്തി കടന്നെത്തിയ പാക്ക് യുദ്ധവിമാനത്തെ പിന്തുടർന്നു തുരത്തിയ യുദ്ധവിമാന പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർധമാൻ ഇനി യാത്രാവിമാനം പറത്തും. വ്യോമസേനയിലെ കരിയറിനൊടുവിൽ, മലയാളിയായ മനോജ് ചാക്കോയുടെ ഉടമസ്ഥതയിലുള്ള ‘ഫ്ലൈ91’ വിമാനക്കമ്പനിയുടെ പൈലറ്റായി അഭിനന്ദൻ ജോലിയിൽ പ്രവേശിച്ചു. എടിആർ 72–600 ടർബോപ്രോപ്പ് വിമാനങ്ങളാണ് അദ്ദേഹം പറത്തുക