ബാനറിൽ മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും… പ്രധാനമന്ത്രി ഇല്ല… മാവേലിക്കരയിൽ കുത്തിയിരുപ്പ് സമരം…

 …


മാവേലിക്കര- ദേശീയ ആയുർവേദ ദിനത്തിൻ്റെ ഭാഗമായി കേന്ദ്ര ആയുഷ് മന്ത്രാലയവും സംസ്ഥാന ആയുഷ് വകുപ്പും ചേർന്ന് മാവേലിക്കര നഗരസഭയിൽ സംഘടിപ്പിച്ച ദേശീയ ആയുർവേദ ദിനാചരണ വേദിയിൽ മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും ചിത്രം പതിപ്പിച്ച ബാനറിൽ പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കിയതിൽ ബി.ജെ.പി പ്രതിഷേധിച്ചു. നഗരസഭ കൗൺസിലർമാരുടെ നേത്യത്വത്തിൽ യോഗസ്ഥലത്ത് പ്രതിഷേധവും തുടർന്ന് നഗരസഭാ പടിക്കൽ കുത്തിയിരിപ്പ് സമരവും നടത്തി. കുത്തിയിരിപ്പ് സമരം നഗരസഭാ കൗൺസിലറും ബി.ജെ.പി മാവേലിക്കര മണ്ഡലം പ്രസിഡൻറുമായ അഡ്വ.കെ.വി.അരുൺ ഉദ്ഘാടനം ചെയ്തു. ആയുർവേദ ദിനാചരണ പരിപാടിയിൽ പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കിയത് 
അനാദരവും രാഷ്ട്രിയ പ്രേരിതവും ആണെന്ന് അരുൺ പറഞ്ഞു. യോഗത്തിൽ നഗരസഭ പാർലമെൻററി പാർട്ടി ലീഡർ ഉമയമ്മ വിജയകുമാർ അധ്യക്ഷയായി. കൗൺസിലർമാരായ സുജാതാ ദേവി, പ്രീത രാജേഷ്, വിദ്യാ സനൽ എന്നിവർ സംസാരിച്ചു

Previous Post Next Post