സംസ്ഥാന സർക്കാരിൻ്റെ പ്രതികാര രാഷ്ട്രീയത്തിനെതിരെ പുതുപ്പള്ളിയിൽ C .P .l .M പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.




പുതുപ്പള്ളി  : -  പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ ഇഡി , വിഡി , മോദി കൂട്ടുകെട്ടിൽ ഗൂഡാലോചന നടത്തി കേസെടുക്കാനുളള  സംസ്ഥാന സർക്കാരിന്റെ നീക്കത്തിനെതിരെ സിപിഐ എം പുതുപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും  സംഘടിപ്പിച്ചു. പാമ്പാടി കാളചന്ത ജംഗ്ഷനിലുളള ഏരിയ കമ്മിറ്റി ഓഫീസിന് പടിക്കൽ നിന്നും ആരംഭിച്ച  പ്രകടനത്തിന് ശേഷം നടന്ന യോഗം സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ എം രാധാകൃഷ്ണൻ 
ഉദ്ഘാടനം ചെയ്തു .

 സിപിഐ എം പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ് പി വർഗീസ് 
അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം റ്റി സി മാത്തുക്കുട്ടി, ഏരിയ കമ്മിറ്റി അംഗങ്ങളായ ഇ എസ് സാബു, കെ എൻ വിശ്വനാഥൻ, ഇ കെ കുര്യൻ, കെ എസ് ഗിരീഷ്, ഇ എസ് വിനോദ് , പി സി ബഞ്ചമിൻ, വി എം പ്രദീപ് ,കെ ജെ അനിൽകുമാർ, എ എം എബ്രഹാം, 
സജേഷ് തങ്കപ്പൻ, 
സി കെ വിജയകുമാർ,  റോസമ്മ മത്തായി ,ഇ അർ സുനിൽകുമാർ, സതീഷ് വർക്കി, ജെ ലേഖ ,ജോൺ ബേബി, കെ പി ശ്രീരാമൻ, രാജീവ് ജോൺ  എന്നിവർ സംസാരിച്ചു.  
.  പ്രതിഷേധത്തിന്റെ ഭാഗമായി പുതുപ്പള്ളി ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള പാമ്പാടി, വെളളൂർ, പുതുപ്പള്ളി, വാകത്താനം നേർത്ത് ,വാകത്താനം സൗത്ത് ,പനച്ചിക്കാട്, കൊല്ലാട് ,മീനടം ,കോത്തല, കൂരോപ്പട, പള്ളിക്കത്തോട്  എന്നീ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ലോക്കൽ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനവും യോഗവും  സംഘടിപ്പിച്ചു.
Previous Post Next Post