പ്ലസ് ടു വിദ്യാർഥി വീട്ടിനുള്ളിൽ മരിച്ച നിലയിൽ...



കോഴിക്കോട് കൊയിലാണ്ടിയിൽ പ്ലസ് ടു വിദ്യാർഥി വീട്ടിനുള്ളിൽ മരിച്ച നിലയിൽ. പാറക്കൽ താഴെ ശരൺജിത്ത്(17) ആണ് മരിച്ചത്. 

കൊയിലാണ്ടി ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം.

 പൊയിൽക്കാവ് സ്വദേശികളായ ശശി-രമ്യ ദമ്പതികളുടെ മകനാണ് ശരൺജിത്. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ച് വരികയാണ്.
Previous Post Next Post