
പത്തനാപുരം: കല്ലടയാറ്റിൽ കാണാതായ പ്ലസ് ടു വിദ്യാർത്ഥി മുഹമ്മദ് സുഹൈലിന്റെ മൃതദേഹം കണ്ടെത്തി. പത്തനാപുരം മൗണ്ട് താബോർ സ്കൂളിലെ വിദ്യാർത്ഥിയാണ് സുഹൈൽ.കല്ലടയാറ്റിലെ തര്യൻതോപ്പ് കടവിൽ കുളിക്കാനെത്തിയതിനിടെയാണ് അപകടമുണ്ടായത്. മൂന്ന് വിദ്യാർത്ഥികളാണ് കുളിക്കാനായി ആറ്റിലെത്തിയത്. ഇതിനിടെ സുഹൈൽ ഒഴുക്കിൽപ്പെടുകയായിരുന്നു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം നടത്തിയ തിരച്ചിലിലാണ് സുഹൈലിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തുടർനടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.