പാൽ വിതരണം നിർത്തി അമൂൽ



        

കോർപ്പറേഷനുമായുള്ള തർക്കം, പാൽ വിതരണം നിർത്തി അമൂൽ. അംഗനവാടികളിൽ പാൽ വിതരണം തടസപ്പെട്ടു. ഗുജറാത്തിലെ വഡോദരയിലാണ് വഡോദര മുനിസിപ്പൽ കോർപ്പറേഷനും അമുൽ ഭരണസമിതിയും തമ്മിലുള്ള സാമ്പത്തിക തർക്കത്തെ തുടർന്ന് നഗരത്തിലെ അങ്കണവാടികളിലേക്കുള്ള പാൽ വിതരണം തടസ്സപ്പെട്ടത്. ഐസിഡിഎസ് പദ്ധതിക്ക് കീഴിൽ വഡോദര നഗരപരിധിയിലെ അങ്കണവാടികളിലെ കുട്ടികൾക്കും ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും നൽകാനായി വിതരണം ചെയ്തിരുന്ന പാലിന്റെ കുടിശ്ശിക തുക അടയ്ക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമായത്. ലക്ഷക്കണക്കിന് രൂപയുടെ കുടിശ്ശിക വന്നതിനെ തുടർന്ന് അമുൽ പാൽ വിതരണം നിർത്തിവയ്ക്കുകയായിരുന്നു . 400 ഓളം അംഗനവാടികളിലായി 5500 കുട്ടികളാണ് പദ്ധതിയുടെ ഉപഭോക്താക്കൾ. സെപ്തംബർ 17 മുതലാണ് അമൂൽ പാൽ വിതരണം നിർത്തിയത്

أحدث أقدم