ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ ഇനി ഒരു പരീക്ഷ കൂടി….



തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് പരീക്ഷയില്‍ വന്‍മാറ്റം. ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ ഇനി ഒരു പരീക്ഷ കൂടി ജയിക്കണം. ലേണേഴ്‌സ് ടെസ്റ്റിന് ശേഷം ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ് നടത്തും. ഡിസംബര്‍ ഒന്ന് മുതല്‍ ഇത് നടപ്പിലാക്കാനാണ് തീരുമാനം. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനും ഡ്രൈവിങ് സുരക്ഷ ഉറപ്പാക്കാനുമാണ് പുതിയ തീരുമാനമെന്നാണ് ഗതാഗത കമ്മീഷന്‍ പറയുന്നത്.

നേരത്തേ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ മൂന്ന് കടമ്പകളായിരുന്നു കടക്കേണ്ടിരുന്നത്. ഒന്നാം ഘട്ടത്തില്‍ ലേണേഴ്‌സ് പരീക്ഷയായിരുന്നു നടത്തിയിരുന്നത്. രണ്ടാം ഘട്ടത്തില്‍ ഗ്രൗണ്ട് ടെസ്റ്റും മൂന്നാം ഘട്ടത്തില്‍ റോഡ് ടെസ്റ്റുമായിരുന്നു. ഇതിനിടയിലേക്കാണ് ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ് വരുന്നത്. രണ്ടാം ഘട്ടമായാണ് കമ്പ്യൂട്ടര്‍ അധിഷ്ഠിത ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ് നടത്തുക. മൂന്നാം ഘട്ടത്തില്‍ ഗ്രൗണ്ടും നാലാം ഘട്ടത്തില്‍ റോഡ് ടെസ്റ്റും നടത്തും.

Previous Post Next Post