രമേശ് ചെന്നിത്തല വിളിച്ച ലോകായുക്ത-ഉപലോകായുക്ത എന്നിവരുൾപ്പെട്ട ഉന്നതതല യോഗം…പിണറായി വിജയൻ



തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയില്‍ ലോകായുക്ത, ഉപലോകായുക്തമാര്‍ എന്നിവരുള്‍പ്പെട്ട ഉന്നതതല യോഗം വിളിച്ചതില്‍ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. അത്യന്തം ഗൗരവതരവും ജനാധിപത്യ വിരുദ്ധവുമായ നടപടിയാണ് ആഭ്യന്തര മന്ത്രിയുടേതെന്ന് പിണറായി വിജയന്‍ പറഞ്ഞു. സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട ഒരു നീതിന്യായ സംവിധാനത്തെ എക്‌സിക്യൂട്ടീവിന്റെ വരുതിയിലാക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഈ നീക്കം അങ്ങേയറ്റം തെറ്റായ കീഴ്വഴക്കവും കടുത്ത ഭരണഘടനാ ലംഘനവുമാണെന്നും മുന്‍ മുഖ്യമന്ത്രി പറഞ്ഞു.

أحدث أقدم