കോട്ടയത്ത് രണ്ട് വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു...


2 വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു
തിടനാട് പഞ്ചായത്തിലെ പിണ്ണാക്കനാട്ട് 2 വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു. പിണ്ണാക്കനാട് കൊള്ളിക്കൊളവിൽ അലൻ സുനീഷ ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയായ ഇവാൻ അലക്സ് ആണ് ആൾമറയില്ലാത്ത കിണിറ്റൽ വീണ് മരണപ്പെട്ടത്. വൈകിട്ട് 3 മണിയോടെയായിരുന്നു സംഭവം..മുറ്റത്ത് കൂടി കളിച്ചുനടന്ന കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കിണറ്റിൽ കണ്ടെത്തിയത്. ഇവരുടെ തന്നെ വീട്ടുമുറ്റത്തെ കിണറിന് ഉയരമുള്ള ആൾമറയില്ലാത്തതാണ് അപകടകാരണമായത്.  കുട്ടിയെ ഉടൻ ഈരാറ്റുപേട്ടയിൽ നിന്നും ഫയർഫോഴ്സെത്തി പുറത്തെടുത്തെങ്കിലും ജീവൻ നഷ്ടമായിരുന്നു. കിണറ്റിൽ പാമ്പിനെ കണ്ടതായി രക്ഷാപ്രവർത്തകർ പറഞ്ഞെങ്കിലും വെള്ളത്തിൽ വീണാണ് മരണമെന്നാണ് സംശയിക്കുന്നത്. ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി 
أحدث أقدم