കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്



തിരുവനന്തപുരം : കേരളത്തിന്റെ തീരദേശ മേഖലകളിൽ കള്ളക്കടൽ പ്രതിഭാസത്തിനും ശക്തമായ ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ സംസ്ഥാനത്തുടനീളം റെഡ് അലർട്ട് പ്രഖ്യാപിച്ചു. 

ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് നൽകിയ മുന്നറിയിപ്പ് അനുസരിച്ച് കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുണ്ട്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ഒമ്പത് തീരദേശ ജില്ലകളിലെയും താഴ്ന്ന പ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

 കേരളത്തിന് പുറമെ ലക്ഷദ്വീപ്, തെക്കൻ തമിഴ്‌നാട് തീരങ്ങളിലും ഈ സമാനമായ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
Previous Post Next Post