
സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണ മുന്നറിയിപ്പില്ല. ആന്ധ്ര പ്രദേശ്, ഒഡീഷ്യ എന്നിവിടങ്ങളിൽ നിന്ന് 400 മെഗാവാട്ട് കിട്ടി. പവര്‍ എക്സേഞ്ചിൽ നിന്ന് വൈദ്യുതി കുറഞ്ഞാലേ നിയന്ത്രണത്തിന് സാധ്യതയുള്ളൂവെന്ന് കെഎസ്ഇബി വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം വൈകിട്ട് 7 മുതൽ രാത്രി 12 വരെ വൈദ്യുതി ഉപയോഗത്തിൽ ഉപഭോക്താക്കളും വ്യവസായ സ്ഥാപനങ്ങളും നിയന്ത്രണം പാലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കി. വാട്ടര്‍ അതോറിറ്റി പമ്പിങ്ങും വീട്ടിൽ കൂടുതൽ വൈദ്യുതി ആവശ്യമായ ഉപകരണങ്ങളുടെ പ്രവര്‍ത്തനവും പകലാക്കണം. എസി താപനില 25 ഡിഗ്രിയിൽ വയ്ക്കണം. അനാവശ്യ ദീപാലങ്കാരങ്ങള്‍ ഒഴിവാക്കണമെന്നും ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം ഇറക്കിയ സര്‍ക്കുലറിൽ ആവശ്യപ്പെട്ടു.