ഇന്ത്യൻ ക്രിക്കറ്റിൽ നിർണായക ദിനം



ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ഭാവി പദ്ധതികളും സമീപകാലത്തെ തിരിച്ചടികളും ചർച്ച ചെയ്യുന്നതിനായി ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബി.സി.സി.ഐ) വിളിച്ച് ചേർത്ത നിർണായക അവലോകന യോഗം ഇന്ന് മുംബൈയിൽ നടക്കും. ടീമിന്‍റെ സമീപകാല പ്രകടനം, പരിശീലക സംഘത്തിന്‍റെയും സെലക്ഷൻ കമ്മിറ്റിയുടെയും പ്രവർത്തനം, താരങ്ങളുടെ ഫിറ്റ്നസ്, അടുത്തവർഷത്തെ ഏകദിന ലോകകപ്പിനുള്ള പദ്ധതികൾ തുടങ്ങിയ പ്രധാന വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകും. ഇന്ത്യൻ ക്രിക്കറ്റിൽ വലിയ മാറ്റങ്ങൾക്ക് വഴിതുറന്നേക്കാവുന്ന തീരുമാനങ്ങൾക്ക് യോഗം സാക്ഷ്യം വഹിച്ചേക്കും

Previous Post Next Post