കാന്തപുരം വിവാദം….ചർച്ചകൾ അതിരുവിട്ടു….സാദിഖലി തങ്ങൾ….


        

കാന്തപുരം വിവാദത്തില്‍ ചര്‍ച്ചകള്‍ അതിരുവിട്ടുവെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍. മതം പറഞ്ഞുള്ള കളിയാക്കലുകളും വിമര്‍ശനങ്ങളും ഗുണം ചെയ്യില്ലെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. വിദ്വേഷ പ്രചരണം അവസാനിപ്പിക്കണം. മാനുകള്‍ കൊമ്പുകോര്‍ക്കുമ്പോള്‍ ചോര കുടിയ്ക്കാന്‍ ചെന്നായ്ക്കള്‍ കാത്തിരികയാണെന്നും സാദിഖലി തങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

വര്‍ഷങ്ങളുടെ പോരാട്ടംകൊണ്ട് ഒരു ജനതയെന്ന നിലയില്‍ നാം നേടിയെടുത്ത സാംസ്‌കാരിക പൈതൃകത്തില്‍ വിള്ളല്‍ വീഴ്ത്തുന്ന ചര്‍ച്ചയാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിലും കമന്റുകളിലും നിറയുന്ന മതംപറഞ്ഞുള്ള കളിയാക്കലുകളും അപക്വമായ വിദ്വേഷ വര്‍ത്തമാനങ്ങളും ആര്‍ക്കും ഒരു ഗുണവും ചെയ്യുന്നതല്ല



Previous Post Next Post