മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത്'.... മാധ്യമപ്രവർത്തകരെ വിലക്കി...


        

കൊച്ചി: മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കുന്നതിൽ നിന്ന് മാധ്യമപ്രവർത്തകരെ വിലക്കി പൊലീസ്. കൊച്ചിയിലെ മുഖ്യമന്ത്രിയുടെ പരിപാടി റിപ്പോർട്ട് എത്തിയ മാധ്യമപ്രവർത്തകരെയാണ് അസിസ്റ്റൻ്റ് കമ്മിഷണർ പീറ്റർ കെ.ജെ നേരിട്ട് തടഞ്ഞത്. മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുതെന്നും മറുപടി പറയാൻ താത്പര്യമില്ലെന്നുമാണ് അസിസ്റ്റൻ്റ് കമ്മിഷണർ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കിയത്. ഇസഡ് പ്ലസ് സുരക്ഷയുള്ള ആളായതിനാൽ മാധ്യമപ്രവർത്തകർ മുഖ്യമന്ത്രിയുടെ സമീപത്തുനിന്ന് മാറിനിൽക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

ട്രാവൽ ഗൈഡുകൾ വായിക്കൂ

ചോദ്യങ്ങൾ വിലക്കാൻ മുകളിൽ നിന്ന് നിർദ്ദേശം നൽകിയിട്ടുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, 'നിങ്ങൾ എന്ത് വേണമെങ്കിൽ കൊടുത്തോളൂ, എന്നെ തൂക്കിക്കൊല്ലുകയൊന്നും ഇല്ലല്ലോ' എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. കേരളത്തിൽ ഇതാദ്യമായാണ് ഒരു മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുതെന്ന് മാധ്യമപ്രവർത്തകരോട് പോലീസിൻ്റെ ഭാഗത്തുനിന്ന് നിർദ്ദേശമുണ്ടാകുന്നത്. കഴിഞ്ഞദിവസം ഇടുക്കി ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ എത്തിയ മുഖ്യമന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയിരുന്നു.

യോഗത്തിന് ശേഷം പുറത്തേക്ക് ഇറങ്ങവേ വിവാദ വിഷയത്തിൽ പ്രതികരണം ആരാഞ്ഞപ്പോൾ 'ഞാൻ നിങ്ങളെ കാണുന്നില്ലെ' എന്ന് അദ്ദേഹം പറഞ്ഞു, മാധ്യമപ്രവർത്തകരെ മാറ്റാൻ പോലീസിനോട് നിർദ്ദേശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാനയാത്ര അജ്ഞാതനായ സ്പോൺസർ ചെയ്യപ്പെട്ടതാണെന്ന വാർത്ത വിവാദമായ പശ്ചാത്തലത്തിലാണ് ചോദ്യങ്ങളിൽ നിന്നുള്ള ഈ ഒഴിഞ്ഞുമാറൽ.



Previous Post Next Post