മുഖ്യമന്ത്രിയിൽ നിന്ന് മികച്ച പിന്തുണ ലഭിക്കുന്നുണ്ട്’….സംസ്ഥാന സർക്കാരിനെ പുകഴ്ത്തി സുരേഷ് ഗോപി



സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. വികസന പദ്ധതികളില്‍ കേരള സര്‍ക്കാരില്‍ നിന്ന് മുൻപ് ഇല്ലാത്ത വിധം സഹായം ലഭിക്കുന്നുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷം സർക്കാരിൽ നിന്ന് പിന്തുണ ലഭിച്ചിരുന്നില്ല. മുഖ്യമന്ത്രി വി ഡി സതീശൻ അടക്കമുള്ളവരെ ഇപ്പോൾ ഏത് കാര്യത്തിനും സമീപിക്കാം. കേന്ദ്ര പദ്ധതികള്‍ സംസ്ഥാനത്തേക്ക് എത്തുന്നതിന് ഇത് സഹായകമാകുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

أحدث أقدم