കോട്ടയം കുമാരനല്ലൂർ റെയിൽവേ സ്റ്റേഷനിൽ നിർത്താതെ മുന്നോട്ടുപോയ മെമു ട്രെയിൻ യാത്രക്കാരുടെ പ്രതിഷേധത്തെ തുടർന്ന് പിന്നോട്ടെടുത്തു

 



കുമാരനല്ലൂർ റെയിൽവേ സ്റ്റേഷനിൽ നിർത്താതെ മുന്നോട്ടുപോയ മെമു ട്രെയിൻ യാത്രക്കാരുടെ പ്രതിഷേധത്തെ തുടർന്ന് പിന്നോട്ടെടുത്ത് പ്ലാറ്റ്ഫോമിൽ നിർത്തി. എറണാകുളത്തുനിന്ന് കൊല്ലത്തേക്ക് പുറപ്പെട്ട മെമു ട്രെയിനിലാണ് ഈ സംഭവം നടന്നത്.

ഇന്നലെ വൈകിട്ട് 6.15ന് എറണാകുളത്തു നിന്നു പുറപ്പെടുന്ന കൊല്ലം മെമുവാണ് കുമാരനല്ലൂർ സ്റ്റേഷനിൽ നിർത്താതെ മുന്നോട്ട് പോയത്. പ്ലാറ്റ്ഫോമിന് പുറത്തെത്തിയ ശേഷമാണു ട്രെയിൻ നിർത്തിയത്. യാത്രക്കാർ ബഹളം വച്ചതിനെ തുടർന്നു ട്രെയിൻ പിന്നോട്ടേക്ക് എടുത്ത് പ്ലാറ്റ്ഫോമിൽ നിർത്തി. യാത്രക്കാരെ ഇറക്കിയ ശേഷം ട്രെയിൻ യാത്ര തുടർന്നു

أحدث أقدم