ചെങ്കോട്ട സ്ഫോടനം…എൻഐഎ കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്


ചെങ്കോട്ട സ്ഫോടനക്കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സമർപ്പിച്ച 7500 പേജുള്ള കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ചാവേറായി പൊട്ടിത്തെറിച്ച ഉമർ നബിയാണ് സ്ഫോടനത്തിന്റെ മുഖ്യ നടത്തിപ്പുചുമതല വഹിച്ചിരുന്നതെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

വർഷങ്ങളോളം ഡൽഹിയിൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ച ഇയാൾ, നിരോധിത ഭീകരസംഘടനയായ അൻസാർ ഗസാവത്ത് അൽ ഹിന്ദിന്റെ വിവിധ കണ്ണികളെ പരസ്പരം കോർത്തിണക്കുന്നതിൽ നിർണായക പങ്കുവഹിച്ചുവെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അൽഖ്വയ്ദയുമായി ഈ സംഘടനയ്ക്കുള്ള ബന്ധവും അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്.

Previous Post Next Post