
കനത്ത മഴയ്ക്കുള്ള സാധ്യതയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ രാത്രിയാത്രക്ക് നിയന്ത്രണം ഏർപ്പെടുത്തി. മലയോര മേഖലകളിലേക്കും ഉയർന്ന പ്രദേശങ്ങളിലേക്കും അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് ജില്ലാകളക്ടർ അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദത്തിന്റെ സ്വാധീനഫലമായി ഇന്ന് വൈകീട്ട് മുതൽ നാളെ വരെ ജില്ലയിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മലേയാര മേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മരം വീഴൽ, പെട്ടെന്നുള്ള വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
അപകടസാധ്യത കണക്കിലെടുത്ത് ഇന്ന് രാത്രി 7 മണി മുതൽ നാളെ രാവിലെ 7 മണി വരെ പൂർണ നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഉത്തരവിട്ടു. താമരശ്ശേരി, തിരുവമ്പാടി, കൂരാച്ചുണ്ട് തുടങ്ങിയ മലയോര മേഖലകളിലെ മണ്ണിടിച്ചിൽ സാധ്യതയുള്ള റോഡുകളിൽ പൊലീസ് ഗതാഗതം പൂർണമായും നിയന്ത്രിക്കും. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട അടിയന്തര വാഹനങ്ങൾക്ക് നിയന്ത്രണത്തിൽ ഇളവുണ്ടാകും