ഭിന്നാഭിപ്രായം സ്വാഭാവികം, എസ്‌ഐആറിലെ തീരുമാനങ്ങൾ ഏകകണ്ഠം; വാർത്തയിൽ വന്നത് ഒരുവശം മാത്രം’..


തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിർണായക വിഷയങ്ങളിൽ ഭിന്നത നിലനിൽക്കുന്നതായുള്ള റിപ്പോർട്ടിൽ പ്രതികരണവുമായി കമ്മീഷൻ രംഗത്ത്. കഴിഞ്ഞ ഒരു വർഷത്തിനിടെ എടുത്ത എല്ലാ തീരുമാനങ്ങളും ഏകകണ്ഠമായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഏതൊരു സ്ഥാപനത്തിലെയും ചർച്ചകളുടെ ഭാഗമായി വ്യത്യസ്ത അഭിപ്രായങ്ങളും നിരീക്ഷണങ്ങളും ഉയരുന്നത് സ്വാഭാവികമാണെന്നും കമ്മീഷൻ പറഞ്ഞു.

എസ്‌ഐആറുമായി ബന്ധപ്പെട്ട ചില വിഷയങ്ങളില്‍ രണ്ട് തങ്ങളുടെ അറിവില്ലാതെ തീരുമാനങ്ങളെടുത്തതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ രേഖാമൂലം എതിര്‍പ്പ് അറിയിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിലാണ് ഇപ്പോള്‍ കമ്മീഷന്‍ വ്യക്തത വരുത്തിയത്. ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍, തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധു, വിവേക് ജോഷി എന്നിവരാണ് നിലവില്‍ കമ്മീഷനിലെ ഉന്നത മൂന്ന് ഉദ്യോഗസ്ഥര്‍.

Previous Post Next Post