സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുൻ മന്ത്രി എം എം മണി




കൊച്ചി: വൈദ്യുതി പ്രതിസന്ധിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി. വെദ്യുതി മന്ത്രിക്കും വി ഡി സതീശനും കുഞ്ഞാലിക്കുട്ടിക്കുമൊക്കെ വിഷയത്തില്‍ ധാരണ വേണമെന്ന് എം എം മണി വിമർശിച്ചു.

വൈദ്യുതി ഇല്ലെങ്കില്‍ വാങ്ങാന്‍ കിട്ടുമെന്നും അങ്ങനെ ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കണമെന്നും അല്ലാതെ കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അവരുടെ കഴിവുകേടും വിഡ്ഢിത്തവും ജനങ്ങളോട് കൂറില്ലായ്മയും കാരണമാണ് പവര്‍കട്ടൊക്കെ വരുന്നതെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Previous Post Next Post