ചരക്കു ലോറികൾക്ക് താങ്ങാനാകാത്ത ഭാരം; പൂട്ടിട്ട് മോട്ടർ വാഹന എൻഫോഴ്‌‌സ്മെന്റ്




 

അമിതഭാരം കയറ്റിപ്പോകുന്ന ലോറികൾ അപകടം സൃഷ്ടിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ജില്ലയിൽ വ്യാപകമായി പരിശോധന. 20 ചരക്കു ലോറികൾ മോട്ടർ വാഹന എൻഫോഴ്സസ്മെന്റ് സ്ക്വാഡ് പിടികൂടി. 6.04 ലക്ഷം രൂപ പിഴ ചുമത്തി.
തടി കയറ്റിയ ലോറികളാണ് കൂടുതലും പിടിയിലായത്. അർധരാത്രി മുതൽ പുലർച്ചെ വരെയായിരുന്നു ജില്ലയിലെ വിവിധ റോഡുകൾ കേന്ദ്രീകരി ച്ചുള്ള പരിശോധന. എൻഫോഴ്സസ്മെന്റ് ആർടിഒ ബിജു ഐസക്കിന്റെ നേതൃത്വത്തിൽ 4 സ്ക്വാഡുകളാണ് പരിശോധന നടത്തിയത്.
നികുതി അടയ്ക്കാത്തതും പെർമിറ്റ് ഇല്ലാത്തതും ലൈസൻസ് ഇല്ലാത്ത ഡ്രൈവർമാർ ഓടിച്ചതുമായ വാഹനങ്ങളും പിടികൂടിയിട്ടുണ്ട്. എയർ ഹോൺ മുഴക്കിയതിനും കേസെടുത്തു.


Previous Post Next Post