ദുബായിൽ ജോലിക്കിടെ കെട്ടിടത്തിൽനിന്ന് വീണ് മലയാളി യുവാവ് മരിച്ചു



 കോട്ടയം : ദുബായിൽ
ജോലിക്കിടെ കെട്ടിടത്തിൽനിന്ന് വീണ് യുവാവ് മരിച്ചു.പന്താരങ്ങാടി പതിനാറുങ്ങൽ ആണിത്തറ സ്വദേശി അയിമ്പാടി മുസ്തഫയുടെ മകൻ മുഹ്സിൻ (23) ആണ് മരിച്ചത്. 


ദുബായ് റാസൽഖൂറിലെ ശോഭ വൺ ടവറിൽ വെൽഡിങ് ജോലിക്കിടെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴെ വീഴുകയായിരുന്നു.
മാതാവ്: സുമയ്യ ഉള്ളണം. സഹോദരങ്ങൾ: സ്വഫ് വാൻ, മുഫീദാ സനിയ്യ.



Previous Post Next Post