മുഖ്യമന്ത്രി രണ്ടാംവിവാഹം കഴിച്ചു.. കേസ്..


മുഖ്യമന്ത്രി രണ്ടാംവിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ കേസെടുക്കാൻ നിർദേശം. കെപിസിസി വക്താവ് രാജു പി നായർ ഡിജിപിക്ക് നൽകിയ പരാതിയിലാണ് നിർദേശം. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്കാണ് നിർദേശം നൽകിയത്. മുഖ്യമന്ത്രിക്ക് എതിരെ വ്യാജരേഖകൾ ഉണ്ടാക്കി സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ആൻ്റോ അഗസ്റ്റിൻ്റെ കൈവശം രണ്ടു യുവാക്കൾ കൈമാറിയ രേഖകൾ പിടിച്ചെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

Geographic Reference

വ്യാജരേഖ ചമച്ച് കളവായ ആരോപണങ്ങളുന്നയിക്കുന്നത് സംശുദ്ധമായ രാഷ്ട്രീയജീവിതം നയിക്കുന്ന വി.ഡി. സതീശന്റെ വ്യക്തിത്വത്തെ കളങ്കപ്പെടുത്തി മാനഹാനി വരുത്തുകയെന്ന ലക്ഷ്യത്തോടെയാണെന്നും സതീശനെതിരെയുള്ള ആരോപണങ്ങൾ കളവാണെന്ന് ബോധ്യപ്പെട്ടെന്ന് അവകാശപ്പെടുന്ന ആൻ്റോ അഗസ്റ്റിൻ ആരോപണം ഗുരുതരമായ കുറ്റമാണെന്ന് മനസിലാക്കിയിട്ടും വിഷയം അധികാരികളെ അറിയിക്കാതിരുന്നതും തുടർ നടപടികൾ സ്വീകരിക്കാതിരുന്നതും ദുരൂഹവും കൂടുതൽ സംശയങ്ങൾക്ക് ഇടനൽകുന്നതുമാണെന്നും പരാതിയിൽ പറയുന്നു.

Previous Post Next Post