കേരളത്തിലെ വോട്ടർപട്ടികയിൽ ക്രമക്കേട് നടന്നെന്ന് രാഹുൽ ​ഗാന്ധിക്ക് പറയാനാകുമോ?


മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിനും നരേന്ദ്ര മോദിക്കും അമിത് ഷാക്കുമെതിരെ രം​ഗത്തെത്തിയ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിക്കെതിരെ ബിജെപി. കേരളത്തിലെ വോട്ടർപട്ടികയിൽ ക്രമക്കേട് നടന്നെന്ന് രാഹുൽ ​ഗാന്ധിക്ക് പറയാനാകുമോയെന്നും തിരുവനന്തപുരത്ത് എസ്ഐആർ നടന്നതുകൊണ്ടാണ് വിജയിച്ചതെന്ന് ശശി തരൂർ പറയുന്ന ദൃശ്യങ്ങളുണ്ടെന്നും ബിജെപി വ്യക്തമാക്കി.

അറ്റ്ലസുകൾ പരിശോധിക്കുക

രാഹുലിന് ഇന്ത്യൻ രാഷ്ട്രീയത്തെ പറ്റി ധാരണയില്ല. കോൺ​ഗ്രസ് ഘട്ടം ഘട്ടമായി തള‌ർന്നപ്പോൾ ബിജെപി പതിറ്റാണ്ടുകളെടുത്ത് ഘട്ടം ഘട്ടമായാണ് വളർന്നതെന്നും സുധാൻശു ത്രിവേദി പറഞ്ഞു. ഭരണ വിരുദ്ധവികാരം ഇല്ലാതാകുന്നുവെന്ന വാദം ബാലിശമാണെന്നും അദ്ദേഹം വ്യക്തമാക്കി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി ആവശ്യപ്പെട്ട് രം​ഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പുകൾ അട്ടിമറിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ സമഗ്ര അന്വേഷണം നടക്കണമെന്നും ഈ ഗൂഢാലോചനയുടെ തലപ്പത്ത് മോദിയും അമിത് ഷായുമാണ് ഉള്ളതെന്നും രാഹുൽ ആരോപിച്ചു.


أحدث أقدم